കഥാകാരനും നടനുമായ മധുപാല്‍, 'തലപ്പാവ്' എന്ന ചലച്ചിത്രത്തിലൂടെ ആദ്യമായി സംവിധാനരംഗത്തേക്കു പ്രവേശിക്കുകയാണ്. സാങ്കേതികമികവും ആവിഷ്ക്കരണകലയിലെ ചാതുര്യവും പ്രകടമാക്കുന്ന ഒരു ചലച്ചിത്രം പ്രേക്ഷകര്‍ക്കു നല്‍കാന്‍ അദ്ദേഹത്തിണ്റ്റെ ആദ്യസംരംഭത്തിനു തന്നെ കഴിഞ്ഞിരിക്കുന്നു. 'തലപ്പാവ്' ഒരു രാഷ്ട്രീയ സിനിമയാണ്. സമീപഭൂതകാല കേരളസമൂഹം ഏറെ ചര്‍ച്ച ചെയ്ത സഖാവ് വര്‍ഗീസിണ്റ്റെ രക്തസാക്ഷിത്വവും വര്‍ഗീസിനെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരം വെടിവെച്ചുകൊന്നത് താനാണെ പോലീസുകാരനായിരുന്ന രാമചന്ദ്രന്‍നായരുടെ വെളിപ്പെടുത്തലുമാണ് ഈ ചലച്ചിത്രത്തിണ്റ്റെ കഥാപശ്ചാത്തലം. രാഷ്ട്രീയത്തെ അടിത്തറയായി സ്വീകരിക്കുന്ന മധുപാലിണ്റ്റെ ഈ ആദ്യചലച്ചിത്രം പുറത്തേക്കു പ്രസരിപ്പിക്കുന്ന രാഷ്ട്രീയം എന്താണ്? വയനാട്ടിലെ ആദിവാസികളുടെ പെരുമനായിരുന്ന സഖാവ് വര്‍ഗീസിണ്റ്റെ കഥയെ സമകാല ബാഹ്യയാഥാര്‍ത്ഥ്യത്തോട് ബന്ധിപ്പിച്ചുകൊണ്ട് സംവിധായകന്‍ പറയാന്‍ ശ്രമിക്കുന്നത് എന്താണ്? 'തലപ്പാവി'ല്‍ ദമിതമായിരിക്കുന്ന രാഷ്ട്രീയത്തേയും പ്രത്യയശാസ്ത്രത്തേയും അറിയാനുളള ഒരു ശ്രമമാണ് ഈ ലേഖനം.
മധുപാലിണ്റ്റെ ചലച്ചിത്രം ആദ്യന്തം പരിശോധിച്ചാല്‍ പെട്ടെന്നു ശ്രദ്ധയില്‍പ്പെടുന്ന, മുഴച്ചു നില്‍ക്കുന്ന, ഒരു രംഗമുണ്ട്. ചലച്ചിത്രത്തിലെ ഇതര സീനുകളില്‍ നിന്നും മാറി നില്‍ക്കുന്ന ഈ രംഗം ചലച്ചിത്രകാരണ്റ്റെ അബോധത്തേയും പ്രത്യയശാസ്ത്രത്തേയും കണ്ടെത്താന്‍ നമ്മെ സഹായിക്കുന്നതാണ്. വിപ്ളവകാരിയായ ജോസഫിനെ വെടിവെച്ചുകൊന്ന രവീന്ദ്രന്‍നായരെന്ന പോലീസുകാരണ്റ്റെ ഓര്‍മ്മകളിലേക്ക് ജോസഫ് കടന്നുവരികയും അയാളോട് സംസാരിക്കുകയും ചെയ്യുന്ന രംഗമാണിത്. നാട്ടിലെ ഒരു കവലയില്‍ രാഷ്ട്രീയപ്രസംഗം നടക്കുന്നതാണ് പശ്ചാത്തലം. കൊടിയും തോരണങ്ങളും പ്രസംഗിക്കുന്നയാളുടെ രൂപവും ഭാവപ്രകടനങ്ങളും കേരളത്തിലെ ഒരു വലതുപക്ഷ രാഷ്ട്രീയകക്ഷിയുടെ പ്രവര്‍ത്തകനാണ് അയാളെന്ന പ്രതീതി ജനിപ്പിക്കുന്നുണ്ട്. അയാള്‍ കോടതിക്കെതിരെ മന്ത്രി നടത്തിയ പ്രസ്താവനകളെ അപലപിച്ചുകൊണ്ട് സംസാരിക്കുന്നു. അയാളുടെ പ്രസംഗത്തെ ചൂണ്ടി സ്വാശ്രയകോളേജിണ്റ്റെ അധിപന്‍മാര്‍ നല്‍കിയ വിരുന്നില്‍, ഇതേ പ്രശ്നങ്ങള്‍ സംബന്ധിച്ച കേസില്‍ വിധി പറയേണ്ട ഒരു ജഡ്ജി പങ്കെടുത്തതിനെ പരാമര്‍ശിക്കാതിരിക്കുകയും ഈ ജഡ്ജിയെ വിമര്‍ശിച്ച മന്ത്രിയെ കോടതിയലക്ഷ്യത്തിണ്റ്റെ പേരില്‍ പ്രാസംഗികന്‍ ആക്ഷേപിക്കുകയും ചെയ്യുന്നതായി സഖാവ് ജോസഫ് രവീന്ദ്രന്‍നായരെ ഗ്രഹിപ്പിക്കുന്നു. സ്വാശ്രയകോളേജിണ്റ്റെ അധിപന്‍മാര്‍ നല്‍കിയ വിരുന്നില്‍ ജഡ്ജി പങ്കെടുത്തതിനെ പ്രസംഗകന്‍ പരാമര്‍ശിക്കുന്നില്ലെന്നു് പറയുന്നു. മധുപാലിണ്റ്റെ കഥാപാത്രം സ്വാശ്രയകോളേജ് പ്രശ്നത്തില്‍ കേരളത്തില്‍ നടന്ന പൊറാട്ടുനാടകങ്ങളെന്തെല്ലാമായിരുന്നുവെന്നു പറയുന്നില്ല. സമകാല ബാഹ്യയാഥാര്‍ത്ഥ്യത്തെ ഭാഗികമായി അവതരിപ്പിക്കുന്ന ഈ രംഗം നിര്‍വ്വഹിക്കുന്ന പ്രത്യയശാസ്ത്രദൌത്യം എന്താണ്? ചലച്ചിത്രത്തിണ്റ്റെ മുഖ്യഗാത്രത്തില്‍നിന്നും വേറിട്ടു മുഴച്ചുനില്‍ക്കുന്ന ഈ രംഗം കാണുന്നവരെല്ലാം അതിനെ കേരളത്തിണ്റ്റെ സമകാല ബാഹ്യയാഥാര്‍ത്ഥ്യവുമായി ബന്ധിപ്പിച്ചു വായിക്കുമെന്നു തീര്‍ച്ചയാണ്. സ്വാശ്രയകോളേജ് പ്രശ്നത്തില്‍ നമ്മുടെ വ്യവസ്ഥാപിത ഇടതുപക്ഷത്തിണ്റ്റേയും അവരുടെ മന്ത്രിസഭയുടേയും നിലപാടുകളോട് ചേര്‍ത്തുവച്ചു കൊണ്ടുവേണം ചലച്ചിത്രത്തിലെ ജോസഫിണ്റ്റെ വാക്കുകളെ വായിച്ചെടുക്കേണ്ടത്. ചലച്ചിത്രത്തിനു പുറത്ത് വിദ്യാഭ്യാസമേഖലയിലെ യാഥാര്‍ത്ഥ്യം എന്തായിരുന്നു? രാജീവ് ഗാന്ധിയുടെ പുത്തന്‍ വിദ്യാഭ്യാസനയത്തെ കേരളത്തിലെ വ്യവസ്ഥാപിത ഇടതുപക്ഷം ആദ്യകാഴ്ചയില്‍ എതിര്‍ത്തുവെങ്കിലും അതിണ്റ്റെ ഭാഗമായ പദ്ധതികളെല്ലാം അവര്‍ ആത്മാര്‍ത്ഥതയോടെ നടപ്പിലാക്കുകയാണ് ചെയ്തത്. സ്വാശ്രയകോളേജുകള്‍ നടപ്പിലാക്കാനുളള നിര്‍ദ്ദേശങ്ങളേയും അവര്‍ ഭരണത്തിലില്ലാത്ത അവസരത്തില്‍ വ്യവസ്ഥാപിത ഇടതുപക്ഷം എതിര്‍ത്തു. അന്ന്, ഇതോടനുബന്ധിച്ചു നടന്ന ഒരു സമരത്തില്‍ അഞ്ചുപേരാണ് കൊല ചെയ്യപ്പെട്ടത്. എന്നാല്‍, ഇവര്‍ അധികാരത്തില്‍ വന്നപ്പോള്‍ സ്വാശ്രയകോളേജുകള്‍ സ്ഥാപിക്കുതിന് അനുമതി നല്‍കുന്നതാണ് നാം കണ്ടത്. കഴിഞ്ഞ സര്‍ക്കാരിണ്റ്റെ കാലത്ത് സ്വാശ്രയമെഡിക്കല്‍കോളേജുകള്‍ക്കെതിരെ ഉയര്‍ത്തിയ എല്ലാ മുദ്രാവാക്യങ്ങളേയും മറന്നുകൊണ്ട് സ്വാശ്രയസമ്പ്രദായത്തെ കൃത്യമായി നിയമവല്‍ക്കരിച്ചു നല്‍കുന്നതാണ് ഈ അടുത്ത കാലത്തു നാം കണ്ടത്. ഇപ്പോള്‍, അവര്‍ പുതിയ സ്വാശ്രയകോളേജുകള്‍ ആരംഭിക്കുന്നതിനെ കുറിച്ച് അന്വേഷിക്കുന്നു. സ്വാശ്രയകോളേജുകള്‍ക്ക് ഫീസുകള്‍ വര്‍ദ്ധിപ്പിച്ചു നല്‍കുന്നു. രക്ഷിതാക്കളുടെ കൈയ്യില്‍നിന്നൂം ഡിപ്പോസിറ്റ് എന്ന പേരില്‍ വന്‍തുക അഞ്ചുവര്‍ഷത്തേക്ക് ഈടാക്കാനുളള അവകാശം മാനേജുമെണ്റ്റുകള്‍ക്ക് നല്‍കുന്നു. സര്‍ക്കാര്‍കോളേജുകളിലെ ഫീസുകള്‍പോലും ഇരട്ടിയായി വര്‍ദ്ധിപ്പിക്കുന്നു. മാദ്ധ്യമങ്ങളോടുളള സംഭാഷണങ്ങളിലും ജനങ്ങളോടുളള പ്രസംഗങ്ങളിലും മതേതരമൂല്യങ്ങളെക്കുറിച്ചു പറയുകയും അടുത്ത നിമിഷം പളളി അരമനയില്‍പ്പോയി ഫീസ് വര്‍ദ്ധിപ്പിക്കാനും കോഴ പിരിക്കാനുമുളള കരാര്‍ ഒപ്പിടുകയും ചെയ്യുന്നു. ഈയടുത്ത നാളുകളില്‍ ഈ രംഗത്തു നടത്തിയിട്ടുളള എല്ലാ പരിഷ്ക്കാരങ്ങളിലൂടേയും ജാതിമതശക്തികളുടെ ആധിപത്യം വിദ്യാഭ്യാസമേഖലയില്‍ ഉറപ്പിക്കുകയാണ് ചെയ്തിട്ടുളളതെന്ന് ആര്‍ക്കാണ് തിരിച്ചറിയാത്തത്? വിദ്യാഭ്യാസമേഖലയെ കുറിച്ചുളള ഈ സമകാലയാഥാര്‍ത്ഥ്യത്തെ മറച്ചുവെക്കുന്ന സംവിധായകന്‍, ജോസഫ് എന്ന കഥാപാത്രത്തിണ്റ്റെ വായിലേക്ക് വിദ്യാഭ്യാസമന്ത്രിയെ പ്രശംസിക്കുന്ന വാക്കുകള്‍ തിരുകിക്കയറ്റുന്നു.
സഖാവ് ജോസഫ് എന്ന കഥാപാത്രത്തിണ്റ്റെ പ്രാഗ്‌രൂപം അടിയോരുടെ പെരുമനായിരുന്ന സഖാവ് വര്‍ഗീസാണ്. സഖാവ് ജോസഫ് സമകാലയാഥാര്‍ത്ഥ്യത്തെ നോക്കിക്കാണുന്ന രംഗം, വര്‍ഗീസ് ഇന്നു ജീവിച്ചിരുന്നുവെങ്കില്‍ എങ്ങനെ പ്രവര്‍ത്തിക്കുമായിരുന്നുവ്ളള സംവിധായകണ്റ്റെ നിരീക്ഷണത്തെയാണ് മുന്നോട്ടുവെക്കുന്നത്. സഖാവ് വര്‍ഗീസ് എങ്ങനെ പ്രവര്‍ത്തിക്കുമായിരുന്നു? സംവിധായകണ്റ്റെ നിരീക്ഷണം ഇതാണ്: സഖാവ് വര്‍ഗീസ് ഒരു ഡി.വൈ.എഫ്.ഐ.ക്കാരനായി പ്രവര്‍ത്തിക്കുമായിരുന്നു. അയാള്‍ വിദ്യാഭ്യാസമന്ത്രി എം.എ.ബേബിയുടെ നയങ്ങളെ പിന്തുണക്കുമായിരുന്നു. സംവിധായകണ്റ്റെ ഈ നിരീക്ഷണം സഖാവ് വര്‍ഗീസിനോട് ചെയ്യുന്ന ഏറ്റവും വലിയ അപരാധമാണ്. ചലച്ചിത്രത്തിണ്റ്റെ മറ്റു രംഗങ്ങളിലെല്ലാം വര്‍ഗീസിണ്റ്റെ രാഷ്ട്രീയമെന്ന പ്രമേയത്തോട് നീതിപുലര്‍ത്താന്‍ ശ്രമിക്കുന്ന സംവിധായകന്‍, ഇവിടെ ആ രക്തസാക്ഷിയുടെ വിപ്ളവാദര്‍ശത്തെ ഏറ്റവുമധികം ലഘൂകരിക്കുന്നു. സഖാവ് ജോസഫ് നക്സലൈറ്റാണ് എന്ന് സൂചിപ്പിക്കപ്പെടുന്നുണ്ടെങ്കിലും അദ്ദേഹത്തിണ്റ്റെ പ്രാഗ്‌രൂപമായ സഖാവ് വര്‍ഗീസിണ്റ്റെ രാഷ്ട്രീയവും മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് സൈദ്ധാന്തിക അടിത്തറയും വ്യവസ്ഥാപിതമായിക്കൊണ്ടിരുന്ന കേരളത്തിലെ ഇടതുപക്ഷവുമായുളള തെറ്റിപ്പിരിയലും ചലച്ചിത്രത്തില്‍ സൂചിപ്പിക്കപ്പെടുന്നതേയില്ല. ഇത്തരത്തിലുളള സൂചനകള്‍ വക്രീകരണത്തിന് സഹായിച്ച രംഗത്തെ അപ്രസക്തമാക്കുമെന്നതുകൊണ്ട് ഉപേക്ഷിക്കപ്പട്ടതായി കരുതാവുന്നതാണ്. സഖാവ് വര്‍ഗീസ് ജീവിച്ചിര്‍ന്നൂവെങ്കില്‍, കേരളത്തിലെ ഇത്തെ വിദ്യാഭ്യാസമേഖലയിലെ പ്രശ്നങ്ങളെ അദ്ദേഹത്തിന് നേര്‍ക്കുനേര്‍ അഭിമുഖീകരിക്കേണ്ടി വന്നിരുന്നുവെങ്കില്‍, മധുപാലിണ്റ്റെ ചലച്ചിത്രത്തിലെ വാക്കുകള്‍കൊണ്ട് പ്രശംസിക്കപ്പെട്ടവര്‍ക്ക് സ്വൈര്യമായി ഉറങ്ങുവാന്‍ കഴിയുമായിരുന്നില്ല എന്നതല്ലേ സത്യം? സംവിധായകന്‍ ഈ ചലച്ചിത്രത്തിണ്റ്റെ നിര്‍മ്മാണത്തിലുടനീളം അഭിമുഖീകരിച്ച സന്ദിഗ്ദ്ധതകളുടെ തെളിഞ്ഞ പ്രകടനമാണ് ഈ രംഗത്തിലൂടെ പ്രേക്ഷകന്‍ അനുഭവിച്ചറിയുന്നത്. ഈ ചലച്ചിത്രത്തിണ്റ്റെ സംവിധായകന്‍ അനുഭവിച്ച സന്ദിഗ്ദ്ധതകള്‍ എന്തായിരുന്നു? കഴിഞ്ഞ അര നൂറ്റാണ്ടിനുളളില്‍ കേരളം കണ്ട ഏറ്റവും മഹത്തായ ഒരു രക്തസാക്ഷിത്വത്തിണ്റ്റെ കഥ പറയുകയും അതോടൊപ്പം കേരളത്തിലെ വ്യവസ്ഥാപിത ഇടതുപക്ഷത്തെ ന്യായീകരിക്കുകയും ചെയ്യുകയെന്ന ഇരട്ട ദൌത്യം അദ്ദേഹത്തിന് നിര്‍വ്വഹിക്കണമായിരുന്നു. ഇവ ഒരിക്കലും പരസ്പരം കൂട്ടിച്ചേര്‍ക്കാനാവാത്ത താല്‍പര്യങ്ങളായിരുന്നു. ചലച്ചിത്രത്തിണ്റ്റെ പ്രമേയമായ വര്‍ഗീസിണ്റ്റെ ത്യാഗനിര്‍ഭരമായ ജീവിതത്തിനും അദ്ദേഹത്തിണ്റ്റെ ആദര്‍ശങ്ങള്‍ക്കും പൊലിമ നല്‍കുന്നതോടൊപ്പം ഏതാണ്ട് പൂര്‍ണ്ണമായും വ്യവസ്ഥക്കു വിധേയമായിക്കഴിഞ്ഞ ഇപ്പോഴത്തെ ഭരണപക്ഷമായ ഇടതുപക്ഷത്തെ ശ്ളാഘിക്കുകയും ചെയ്യുകയെന്നത് അസാദ്ധ്യമായ കാര്യമാണ്. സര്‍ഗ്ഗാത്മകമായി അസാദ്ധ്യമായ ഇത്തരം ഒരു കാര്യം ചെയ്യാനായി സംവിധായകന്‍ തീരുമാനിക്കുന്നത് ഒരു വലിയ ഭീതിയില്‍നിാണ്. അത് വ്യവസ്ഥാപിതത്വത്തോടുളള ഭീതിയാണ്. വ്യവസ്ഥാപിതത്വത്തോട് പടവെട്ടിയവണ്റ്റെ ജീവിതത്തെ മധുപാല്‍ അഭ്രപാളികളിലേക്ക് പകര്‍ത്തിയത് വ്യവസ്ഥാപിതത്വത്തെ പേടിച്ചുകൊണ്ടായിരുന്നു, അല്ലെങ്കില്‍ വ്യവസ്ഥാപിതത്വത്തെ പ്രീണിപ്പിക്കുവാന്‍ ശ്രമിച്ചുകൊണ്ടായിരുന്നു.
ജന്‍മിത്തത്തിണ്റ്റെ ക്രൂരകൃത്യങ്ങളെ, പോലീസിണ്റ്റെ കിരാതമായ നടപടികളെ, സമകാലസാമൂഹിക ജീവിതത്തിണ്റ്റെ തിന്‍മകളെ, നന്‍മയുളള ഹൃദയം പേറേണ്ടിവരുന്ന വ്യഥകളെ... എല്ലാം വളരെ സത്യസന്ധമായി തണ്റ്റെ ചലച്ചിത്രത്തില്‍ ആവിഷ്ക്കരിക്കുവാന്‍ കഴിഞ്ഞ സംവിധായകന് കേരളത്തിണ്റ്റെ സമകാലരാഷ്ട്രീയാവസ്ഥയെ സ്പര്‍ശിക്കുമ്പോള്‍ മാത്രം ഇടറിയതെങ്ങിനെയാണ്? ജന്‍മിത്തത്തേക്കാള്‍, ഭരണകൂടത്തിണ്റ്റെ മര്‍ദ്ദനോപകരണങ്ങളുടെ കിരാതത്വത്തേക്കാള്‍ ക്രൂരമായ എന്താണ് അദ്ദേഹത്തെ പേടിപ്പിച്ചത്? മഹാവിപ്ളവകാരികളുടെ വേഷം കെട്ടുകയും വ്യവസ്ഥയുടെ അപ്പസ്തോലന്‍മാരായി പെരുമാറുകയും ചെയ്യുന്ന ഒരു രാഷ്ട്രീയസംഘടനയാണ് അദ്ദേഹത്തെ പേടിപ്പിച്ചത്. നമ്മുടെ സര്‍ഗ്ഗധനരായ എഴുത്തുകാരേയും ചലച്ചിത്രകാരന്‍മാരേയും പേടിപ്പിക്കുന്നത്(ഇപ്പോള്‍ അവരെ സൃഷ്ടിക്കുകയും സംഹരിക്കുകയും ചെയ്യുന്നത്) ജന്‍മിത്തമോ പോലീസിണ്റ്റെ കിരാതത്വമോ അല്ല, ഒരു ഫാസിസ്റ്റ് രാഷ്ട്രീയമാണ്. പുരോഗമനത്തിണ്റ്റെ മുഖംമൂടിയണിഞ്ഞ ഈ രാഷ്ട്രീയസംഘടന എല്ലാ പുരോഗമനപ്രവര്‍ത്തനങ്ങളേയും നിഷേധിക്കുകയും മുളയിലെ നുളളിക്കളയാന്‍ ശ്രമിക്കുകയും ചെയ്യുന്നു. വ്യവസ്ഥാവിരുദ്ധതയുടെ ഒരു പൊടിപ്പിനെ പോലും കിളിര്‍ക്കാന്‍ അനുവദിക്കാത്ത രീതിയില്‍ എല്ലാറ്റിനേയും ഏറ്റവും ഹീനമായ രീതിയില്‍ വ്യവസ്ഥയിലേക്ക് വലിച്ചെടുക്കുവാന്‍ ശ്രമിക്കുന്നു.
സര്‍ഗ്ഗാത്മകമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ അധികാരത്തോടും വ്യവസ്ഥാപിതത്വത്തോടുമുളള പ്രതിജ്ഞാബദ്ധതകള്‍ അവരുടെ കലാസൃഷ്ടികളെ എങ്ങനെ വക്രീകരിക്കുന്നൂവെന്നതിണ്റ്റേയും അവ വ്യവസ്ഥയുടെ മൂല്യങ്ങളെ എങ്ങനെ പുനരുല്‍പാദിപ്പിക്കുന്നൂവെന്നതിണ്റ്റേയും ഉദാഹരണമാണ് മധുപാലിണ്റ്റെ ചലച്ചിത്രം.വര്‍ഗീസിണ്റ്റെ കഥ പറയുമ്പോള്‍ ആ കലാപകാരിയുടെ രാഷ്ട്രീയസൈദ്ധാന്തികധാരണകളെ മറച്ചു വെക്കുന്നതിലൂടെ ആ ധാരണകളോടെ ഇന്നു സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നവരുടെ പ്രസക്തിയെ മറച്ചുവെക്കാന്‍ മധുപാലിനു കഴിയുന്നു, ഇത് വ്യവസ്ഥാപിതത്വത്തെ സന്തോഷിപ്പിക്കുന്ന കാര്യമാണ്. വര്‍ഗീസിനെ കുറിച്ചുള്ള സിനിമ ആ മഹാ വിപ്ളവകാരിയുടെ രാഷ്ട്രീയത്തെ ഉള്ളില്‍ വഹിക്കുന്നില്ല
Wednesday, October 8, 2008
Wednesday, October 1, 2008
വിജയന്‍ മാഷ് - ഓര്‍ മ്മ - രാഷ്ട്രീയം
ഏതൊരു സം ഭവവും നിസ്സം ഗതയോടെ മാത്രം കടന്ന് പോകുകയും എത്ര വലിയ വിപത്തും നിമിഷങ്ങള്‍ ക്കിടയില്‍ സാധൂകരിക്കപ്പെടുകയും ചെയ്യുന്ന പൂജ്യം സെന്റിഗ്രേഡ് കാലത്തിലൂടെ നാം കടന്ന് പോകുകയാണ്. അത് കൊണ്ട് തന്നെ, വ്യക്തിയും സമൂഹവും തമ്മില്‍ ഇഴപിരിയ്ക്കാനാകാതെ കടന്ന് പോയ ജീവിതങ്ങളെ സ്മരിക്കുമ്പോള്‍ , അതൊരു രാഷ്ട്രീയപ്രവര്‍ ത്തനം കൂടിയാകുന്നു. ചിന്തകളുടെ ബുദ്ധന്‍ അനശ്വരതയില്‍ ലയിച്ചിട്ട് ഒരു വര്‍ ഷം തികയുകയാണ്`. വിജയന്‍ മാഷില്ലാത്ത ഒരു ലോകത്തെ ഒരു വര്‍ ഷം നാം നോക്കിക്കണ്ടു എന്നര്‍ ത്ഥം .
ഒരു ഋഷിയെപ്പോലെ, ആഴക്കടലിനെപ്പോലെ ശാന്തഗം ഭീരമായ ഒരു മനുഷ്യന്` സമുറായ് പോരാളിയുടേതിന്` തുല്യമായ മരണം വന്നുചേര്‍ ന്നത് വൈരുദ്ധ്യമല്ല. അങ്ങനെയല്ലാതെ , അത്രയും സുതാര്യമായല്ലാതെ വിജയന്‍ മാഷിന്` മരിക്കാനാവില്ലായിരുന്നു. സമുറായ് വീരന്മാരുടെ മരണം , സ്വയം ഉദരത്തില്‍ ഒരു വാള്‍ കുത്തിയിറക്കി, സഹചാരിയെക്കൊണ്ട് കഴുത്തറുത്തെടുപ്പിച്ച് കൊണ്ടാണെന്ന് കേട്ടിട്ടുണ്ട്. ആ മരണത്തിന്` മുന്നില്‍ പകച്ച് നിശ്ചലരായി നിന്നുകൊണ്ട് കൃതജ്ഞത രേഖപ്പെടുത്തുകയായിരുന്നില്ല നമ്മള്‍ ചെയ്യേണ്ടിയിരുന്നത്. ആ വാളിന്റെ മൂര്‍ ച്ചയും ആശയത്തിന്റെ തീര്‍ ച്ചയും വച്ച് സ്വയം തീഗോളങ്ങളാവാനായിരുന്നു നമ്മുടെ മേല്‍ ആ മരണം ചാര്‍ ത്തിത്തന്ന നന്മ.
അതുകൊണ്ട് തന്നെ " സാം സ്കാരികലോകത്തെ നിലവിളക്ക് അണഞ്ഞിട്ട് ആണ്ട് തികഞ്ഞു " എന്ന മട്ടിലുള്ള മുഷിപ്പന്‍ വാചകങ്ങള്‍ നമുക്കുപേക്ഷിക്കാം .മാത്രമല്ല , വിജയന്‍ മാഷ് ഒരിക്കലും നിലവിളക്കായിരുന്നില്ല. ചുറ്റുമുള്ള എണ്ണ മുഴുവന്‍ വലിച്ചെടുത്ത്, എല്ലാ വേദികളിലും എഴുന്നള്ളിക്കപ്പെടുന്ന വാടകവിളക്കുകളെ വേണമെങ്കില്‍ നിങ്ങള്‍ ക്കങ്ങിനെ വിളിക്കാം .സ്വയം എരിഞ്ഞ് തീരുമ്പോഴും മറ്റുള്ളവര്‍ ക്ക് വേണ്ടി ആളിക്കത്തുന്ന മെഴുകുതിരിയോട് മാഷിനെ ഉപമിക്കുന്നതാണ്` കുറച്ച് കൂടി നല്ലത്. എല്ലാവരും ഉറങ്ങുമ്പോള്‍ , ഓര്‍ മ്മകള്‍ ക്ക് കാവല്‍ നിന്നിരുന്ന ഒരു ചൌക്കിദാര്‍ . ഉറങ്ങിപ്പോകാതിരിക്കാനാവും തലയില്‍ ഒരു മെഴുകുതിരി കത്തിച്ച് വച്ചിരുന്നത് പോലെ അസം ഖ്യം രോഗങ്ങളെ കൂടെക്കൂട്ടിയത്. മെഴുക് ഒലിച്ച് കണ്ണില്‍ വീഴുമ്പോള്‍ ഉറങ്ങാതിരിക്കാമല്ലോ.
കേരളത്തിലെ അം ഗീകൃത സാം സ്കാരിക തൊഴിലാളികളും വായ്പ്പാട്ടുകാരും അരക്കവികളുമൊക്കെ മാഷിനെ കുറെക്കാലം പ്രസ്സ് ക്ലബ്ബിന്റെ ഗോവണിപ്പടിയില്‍ കെട്ടിവലിച്ചിരുന്നു. പക്ഷേ, ഒരിക്കലെങ്കിലും ആ ഉദാത്തചിന്തകളുടെ ഗോവണിപ്പടിയിലേയ്ക്ക് എത്തിനോക്കാനെങ്കിലും അവര്‍ ശ്രമിച്ചില്ലല്ലോ. ഇനിയതിന്` നേരമുണ്ടാകാനും വഴിയില്ല. അമ്യൂസ് മെന്റ് സ്തോത്രം , പന്ചനക്ഷത്ര ആട്ടക്കഥ, നവലിബറല്‍ വീരചരിതം തുടങ്ങിയ കൃതികള്‍ കേരളത്തിന്` സമര്‍ പ്പിക്കാനുള്ള തിടുക്കത്തിലാകും അവര്‍ .
നമ്മുടേതായ സര്‍ വ്വസ്വവും നമുക്ക് നഷ്ടപ്പെടുകയാണെന്നും , അത് തിരിച്ച് പിടിക്കേണ്ടതുണ്ടെന്നും നമ്മെ മാഷ് നിരന്തരം ഓര്‍ മ്മിപ്പിച്ചിരുന്നു. നമ്മളോ? നമ്മുടെ വയലേലകളില്‍ കതിരിന്` പകരം സെസ്സുകള്‍ വിരിയുമ്പോഴും , നമ്മുടെ വിയര്‍ പ്പ് കൊണ്ട് അമേരിക്കന്‍ അടിമത്തം ഇരന്ന് വാങ്ങുമ്പോഴും , നരച്ച ജൂബ്ബയ്ക്കുള്ളില്‍ അധിനിവേശത്തിന്റെ കഴുകന്‍ ശരീരവുമായൊരു സായ്പ്പ് നമ്മെ വീതം വച്ച് വില്ക്കുമ്പോഴും , ഒന്ന് കൂവാന്‍ പോലും കഴിയാതെ ശീതരക്തജീവികളായി ഫ്ലാറ്റുകള്‍ ക്കുള്ളില്‍ കുമിഞ്ഞ് കൂടുന്നു.
നമുക്ക് തന്നെ നമ്മെ നാറിത്തുടങ്ങിയിരിക്കുന്നു.
മാഷിന്റെ സ്മരണ ഒരു ആഘോഷമോ, ശ്രാദ്ധമൂട്ടലോ അല്ല, മറിച്ച് ഒരു മുന്‍ കരുതലാണ്`. സമരാഘോഷങ്ങലോ , പോരാട്ടോല്‍ സവങ്ങളോ അല്ല നമുക്ക് വേണ്ടതെന്നും മറിച്ച് , അടുപ്പില്‍ വേവിക്കാനുള്ള അരിയാണ്` വേണ്ടത് എന്നും തിരിച്ചറിഞ്ഞ് കൊണ്ട് സമരസപ്പെടാത്ത സമരത്തിലേയ്ക്കുള്ള പ്രയാണം ഇവിടെ നിന്നാരം ഭിക്കേണ്ടിയിരിക്കുന്നു.
Monday, August 4, 2008
മഹാനായ ആ എഴുത്തുകാരന് ആദരാഞ്ജലികള്‍
അലക്സാണ്ടര്‍ സോള്‍ സെനിറ്റ്സന്‍ ജീവിതത്തോട് വിടവാങ്ങി. സ്റ്റാലിന്റെ ക്രൂരതകള്‍ അനുഭവിച്ച് ജയിലില്‍ കിടന്നിരുന്ന അദ്ദേഹത്തിന്റെ ഓര്‍ മ്മകളാണ് ' ഇവാന്‍ ദെനിസോവിച്ചിന്റെ ജീവിതത്തിലെ ഒരു ദിവസം ' എന്ന കൃതിയില്‍ വിവരിക്കുന്നത്. ഭരണകൂടത്തിന്റെ ക്രൂരതകളുടെ ചരിത്രം അദ്ദേഹം എഴുതി.
നോബല്‍ സമ്മാനാര്‍ ഹനായ സോള്‍ സെനിറ്റ്സനെ ദസ്തേവ്സ്ക്കി, ടോള്‍ സ്റ്റോയ് എന്നിവരോടൊപ്പമാണ് ആരാധിക്കപ്പെടുന്നത്...
മഹാനായ ആ എഴുത്തുകാരന് ആദരാഞ്ജലികള്‍
Saturday, July 26, 2008
ANGRY YOUTH - The new generation’s neocon nationalists.
Angry Youth - What's happening in China
Courtesy - Newyork Times
How do the youth in China view the rise of a new Cold War? Aren’t conditions different—for example, our debt to China?
Enrique RodriguezJamaica, N.Y.
When Tang and others refer to a “new Cold War,” they are, indeed, glossing over a lot of details: our debt to China, Beijing’s economic strength and integration with the West, and so on. But they are expressing a deeper sense that the U.S. is seeking to prevent China from supplanting it on the world stage. The threat of actual hostilities seems remote—neither China nor the U.S. is inclined to seek a costly conflict over Taiwan, for instance—but China’s feeling of encirclement is real and worth noting. Whether or not China is really encircled is a separate issue. Self-perception is as least as important. And China’s next generation will make its decisions and chart its path based on how secure it feels in the world.
Read the Interview with Evan Osnos
//www.newyorker.com/online/blogs/ask/2008/07/questions-for-e.html
The video on youtube
http://www.youtube.com/watch?v=MSTYhYkASsA
Angry Youth- Article by Evan Osnos
http://www.newyorker.com/reporting/2008/07/28/080728fa_fact_osnos
Is this just matter to China?
Courtesy - Newyork Times
How do the youth in China view the rise of a new Cold War? Aren’t conditions different—for example, our debt to China?
Enrique RodriguezJamaica, N.Y.
When Tang and others refer to a “new Cold War,” they are, indeed, glossing over a lot of details: our debt to China, Beijing’s economic strength and integration with the West, and so on. But they are expressing a deeper sense that the U.S. is seeking to prevent China from supplanting it on the world stage. The threat of actual hostilities seems remote—neither China nor the U.S. is inclined to seek a costly conflict over Taiwan, for instance—but China’s feeling of encirclement is real and worth noting. Whether or not China is really encircled is a separate issue. Self-perception is as least as important. And China’s next generation will make its decisions and chart its path based on how secure it feels in the world.
Read the Interview with Evan Osnos
//www.newyorker.com/online/blogs/ask/2008/07/questions-for-e.html
The video on youtube
http://www.youtube.com/watch?v=MSTYhYkASsA
Angry Youth- Article by Evan Osnos
http://www.newyorker.com/reporting/2008/07/28/080728fa_fact_osnos
Is this just matter to China?
ഒരു കവിത പ്രസിദ്ധീകരിച്ചിരുന്നല്ലോ?
Saturday, July 19, 2008
സം ഹാരയജ്ഞം ആരം ഭിച്ചു !!!!
കലാപമുണ്ടാക്കാനുള്ള ഒരു ഉപാധിയായിരുന്നു പാഠപുസ്തകവിവാദമെന്ന് തെളിഞ്ഞ് കഴിഞ്ഞതാണല്ലോ. ചോര വീഴ്ത്തിക്കൊണ്ട് സം ഹാരയജ്ഞം ആരം ഭിക്കുകയും ചെയ്തു . ജാതിയില്ലായ്മയിലൂടേയും എത്ര ഭം ഗിയായി മനുഷ്യനെ തമ്മിലടിപ്പിക്കാമെന്നും കൊല്ലാമെന്നും അവര്‍ പഠിപ്പിക്കുന്നു, പരീക്ഷിക്കുന്നു. കേരളത്തെ മറ്റൊരു പരീക്ഷണശാല ആക്കാനുള്ള മലയാളി മോഡിമാരുടെ ശ്രമങ്ങളെ എന്ത് വില കൊടുത്തും പ്രതിരോധിച്ചേ പറ്റൂ .
ഒരിക്കലും മലയാളി പുറത്തെടുക്കാന്‍ ഇഷ്ടപ്പെടാത്ത ജാതിവെറി എങ്ങനെയെങ്കിലും ആളിക്കത്തിക്കുക എന്നത് മാത്രമാണ്` കോണ്‍ ഗ്രസ്സായാലും കമ്മ്യൂണിസ്റ്റായാലും എന്തൊക്കെയായാലും അവരുടെ ലക്ഷ്യം ।
ശക്തമായ പ്രതിഷേധവും അമര്‍ ഷവും രേഖപ്പെടുത്തുന്നു. ഈ കിരാതന്മാര്‍ ക്ക് നല്ലബുദ്ധി തോന്നിക്കാന്‍ പ്രാര്‍ ഥിക്കുന്നു
ഒരിക്കലും മലയാളി പുറത്തെടുക്കാന്‍ ഇഷ്ടപ്പെടാത്ത ജാതിവെറി എങ്ങനെയെങ്കിലും ആളിക്കത്തിക്കുക എന്നത് മാത്രമാണ്` കോണ്‍ ഗ്രസ്സായാലും കമ്മ്യൂണിസ്റ്റായാലും എന്തൊക്കെയായാലും അവരുടെ ലക്ഷ്യം ।
ശക്തമായ പ്രതിഷേധവും അമര്‍ ഷവും രേഖപ്പെടുത്തുന്നു. ഈ കിരാതന്മാര്‍ ക്ക് നല്ലബുദ്ധി തോന്നിക്കാന്‍ പ്രാര്‍ ഥിക്കുന്നു
Wednesday, July 16, 2008
Tuesday, July 15, 2008
Monday, July 14, 2008
Saturday, July 12, 2008
Tuesday, July 8, 2008
Monday, July 7, 2008
തെരുവരങ്ങു നടകയാത്ര സമാപനം
ജൂണ്‍ 25 നു ആരംഭിച്ച നടകയാത്ര ഇന്ന് തിരുവനന്തപുരത്ത് സമാപിക്കുകയാണ് .
വിവിധ ജില്ലകളിലൂടെ കലലയങ്ങളിലൂടെ തെരുവുകളിലൂടെ സര്‍ഗ്ങാല്‍മകമായ രാശ്ട്രീയ ഇടപെടല്‍ നടത്തികൊണ്ട് തെരുവരങ്ങിന്റെ കാമ്പസ് നാടകയാത്ര തിരുവനന്തപുരം യൂനിവേര്സിടി കോളേജ് മുന്നില്‍ നടക്കുന്ന സാംസ്കാരിക കൂട്ടായ്മയോടെ അവസാനിക്കുന്നു .
സാംസ്കാരിക സമ്മേളനത്തില്‍
പഴവിള രമേസന്‍
കുരിപുഴ ശ്രീകുമാര്‍
ബി. ആര്‍ .പി. ഭാസ്കര്‍
പി. ജെ. ജെയിംസ്
അനിത തമ്പി
എം . എസ് .ബിനീഷ്
വിനോദ് വൈസഖി
സി എസ് . ജയചന്ദ്രന്‍
ബി. എന്‍ .രാജീവ്
കല്ലറ അജയന്‍
മുരുകന്‍ കാട്ടാകട
എം. സി .സുരേഷ്
രാധാകൃഷ്ണന്‍ കുന്നുംപുറം
കൊന്നമൂട് വിജു
തുടങ്ങിയവര്‍ പന്കെടുക്കും
തെരുവരങ്ങു സപ്ലിമെന്റ്
പ്രകാസനം
ഇതോടനുബന്ധിച്ച് നടക്കും
വിവിധ ജില്ലകളിലൂടെ കലലയങ്ങളിലൂടെ തെരുവുകളിലൂടെ സര്‍ഗ്ങാല്‍മകമായ രാശ്ട്രീയ ഇടപെടല്‍ നടത്തികൊണ്ട് തെരുവരങ്ങിന്റെ കാമ്പസ് നാടകയാത്ര തിരുവനന്തപുരം യൂനിവേര്സിടി കോളേജ് മുന്നില്‍ നടക്കുന്ന സാംസ്കാരിക കൂട്ടായ്മയോടെ അവസാനിക്കുന്നു .
സാംസ്കാരിക സമ്മേളനത്തില്‍
പഴവിള രമേസന്‍
കുരിപുഴ ശ്രീകുമാര്‍
ബി. ആര്‍ .പി. ഭാസ്കര്‍
പി. ജെ. ജെയിംസ്
അനിത തമ്പി
എം . എസ് .ബിനീഷ്
വിനോദ് വൈസഖി
സി എസ് . ജയചന്ദ്രന്‍
ബി. എന്‍ .രാജീവ്
കല്ലറ അജയന്‍
മുരുകന്‍ കാട്ടാകട
എം. സി .സുരേഷ്
രാധാകൃഷ്ണന്‍ കുന്നുംപുറം
കൊന്നമൂട് വിജു
തുടങ്ങിയവര്‍ പന്കെടുക്കും
തെരുവരങ്ങു സപ്ലിമെന്റ്
പ്രകാസനം
ഇതോടനുബന്ധിച്ച് നടക്കും
Sunday, July 6, 2008
തെരുവരങ്ങു ഇന്നു കൊല്ലത്ത്
തെരുവരങ്ങു ഇന്നു കൊല്ലത്ത് എത്തിച്ചേര്‍ന്നിരിക്കുന്നു
ഓച്ചിറയില്‍ സമാപനം
നാളെ തിരുവനന്തപുരത്ത് സമാപനത്തില്‍
തെരുവരങ്ങു
എന്ന പേരില്‍ ഒരു സപ്ലിമെന്റ്
കുരിപ്പുഴ ശ്രീകുമാര്‍ പ്രകാസനം ചെയ്യും
ഓച്ചിറയില്‍ സമാപനം
നാളെ തിരുവനന്തപുരത്ത് സമാപനത്തില്‍
തെരുവരങ്ങു
എന്ന പേരില്‍ ഒരു സപ്ലിമെന്റ്
കുരിപ്പുഴ ശ്രീകുമാര്‍ പ്രകാസനം ചെയ്യും
മഹേഷ്
പൈങ്കിളി സിനിമയിലും സാഹിത്യത്തിലും കാണുന്നത് പോലെ കാല്‍ പനികതയുടെ ഉദ്യാനമല്ല ഇന്ന് ക്യാമ്പസ്। ഉള്ളില്‍ കയ്പ് തുളുമ്പുന്ന ഒരു തലമുറയുടെ ഭാഷയില്ലാത്ത പ്രതിഷേധത്തിന്റേയും നിസ്സഹായതയുടേയും വേദിയാണ്। തെരുവരങ്ങിന് കഴിയേണ്ടത് ഈ തലമുറയുടെ പ്രതിഷേധത്തിന്റേയും ജനാധിപത്യ അവകാശങ്ങളുടേയും മൂല്യഭാഷയുടെ കണ്ടെത്തലാണ്`। ക്യാമ്പസിനെ ഇന്നത്തെ ലോകയാഥാര്‍ ത്ഥ്യത്തിലേയ്ക്കും പുതിയ മനുഷ്യത്വത്തിലേയ്ക്കും വിമോചിപ്പിക്കുവാന്‍ അത് കൂടിയേ കഴിയൂ
-----പ്രൊഫ. കെ. ജി. ശങ്കരപ്പിള്ള
-----പ്രൊഫ. കെ. ജി. ശങ്കരപ്പിള്ള
ക്ലാസ്സ് റൂമില്‍ നിന്നും രാഷ്ട്രീയബോധം പുറത്തുപോകുമ്പോള്‍ അകത്തേയ്ക്ക് വരുന്നത് വര്‍ ഗ്ഗീയതയും മുതലാളിത്തവും സ്നേഹരാഹിത്യവുമാണ്` ഒറ്റ കുമ്പിള്‍ കവിത കൊണ്ടോ ഒരു കുടന്നയോളം നാടകം കൊണ്ടോ ഒരു തൂവലോളം കഥ കൊണ്ടോ കേരളീയ യുവതയ്ക്ക് അന്ധവിശ്വാസത്തേയും വര്‍ ഗ്ഗീയതയേയും സ്നേഹരാഹിത്യത്തേയും പ്രതിരോധിച്ചേ മതിയാകൂ..
---കുരീപ്പുഴ ശ്രീകുമാര്‍
---കുരീപ്പുഴ ശ്രീകുമാര്‍
ജനാധിപത്യം എവിടെ പ്രതിസന്ധിയിലാകുന്നുവോ അവിടെ നാടകത്തിന്` പ്രസക്തിയുണ്ട്. ജനാധിപത്യയിടം അന്വേഷിക്കുകയാണ്` നാടകപ്രവര്‍ ത്തനത്തിലൂടെ പ്രതിബദ്ധരായ ഈ യുവാക്കളുടെ, വിദ്യാര്‍ ത്ഥികളുടെ കൂട്ടായ്മ. അവരുടെ നാടകയാത്ര തീര്‍ ച്ചയായും മനുഷ്യമനസ്സുകളെ ഉഴുതുമറിയ്ക്കുകയും ചലനാത്മകമാക്കുകയും ചെയ്യുമെന്ന് ഞാന്‍ കരുതുന്നു.
-------പ്രൊഫ. വിജി തമ്പി
-------പ്രൊഫ. വിജി തമ്പി
Saturday, July 5, 2008
തെരുവരങ്ങിന്റെ നാടകയത്രയില്‍ നിന്നു
തെരുവരങ്ങിന്റെ നാടകയാത്ര ഇന്നേക്ക് 10 ദിവസം പിന്നിട്ടിരിക്കുന്നു .
എട്ടു ജില്ലകളിലൂടെ നാല്‍പ്പതിലധികം വേദികളില്‍....................................................................
ഇന്നു എറണാംകുളത് മട്ടാഞ്ചേരിയില്‍ ethiചേര്‍ന്നിരിക്കുന്നു
ഈ യാത്ര ജൂലൈ 8 നു തിരുവനന്തപുരത്ത് സമാപിക്കും
പ്രസസ്ത കവി കുരിപുഴ ശ്രീകുമാര്‍ പന്കെടുക്കും
Wednesday, July 2, 2008
Subscribe to:
Posts (Atom)