പൈങ്കിളി സിനിമയിലും സാഹിത്യത്തിലും കാണുന്നത് പോലെ കാല്‍ പനികതയുടെ ഉദ്യാനമല്ല ഇന്ന് ക്യാമ്പസ്। ഉള്ളില്‍ കയ്പ് തുളുമ്പുന്ന ഒരു തലമുറയുടെ ഭാഷയില്ലാത്ത പ്രതിഷേധത്തിന്റേയും നിസ്സഹായതയുടേയും വേദിയാണ്। തെരുവരങ്ങിന് കഴിയേണ്ടത് ഈ തലമുറയുടെ പ്രതിഷേധത്തിന്റേയും ജനാധിപത്യ അവകാശങ്ങളുടേയും മൂല്യഭാഷയുടെ കണ്ടെത്തലാണ്`। ക്യാമ്പസിനെ ഇന്നത്തെ ലോകയാഥാര്‍ ത്ഥ്യത്തിലേയ്ക്കും പുതിയ മനുഷ്യത്വത്തിലേയ്ക്കും വിമോചിപ്പിക്കുവാന്‍ അത് കൂടിയേ കഴിയൂ-----പ്രൊഫ. കെ. ജി. ശങ്കരപ്പിള്ള
ക്ലാസ്സ് റൂമില്‍ നിന്നും രാഷ്ട്രീയബോധം പുറത്തുപോകുമ്പോള്‍ അകത്തേയ്ക്ക് വരുന്നത് വര്‍ ഗ്ഗീയതയും മുതലാളിത്തവും സ്നേഹരാഹിത്യവുമാണ്` ഒറ്റ കുമ്പിള്‍ കവിത കൊണ്ടോ ഒരു കുടന്നയോളം നാടകം കൊണ്ടോ ഒരു തൂവലോളം കഥ കൊണ്ടോ കേരളീയ യുവതയ്ക്ക് അന്ധവിശ്വാസത്തേയും വര്‍ ഗ്ഗീയതയേയും സ്നേഹരാഹിത്യത്തേയും പ്രതിരോധിച്ചേ മതിയാകൂ..---കുരീപ്പുഴ ശ്രീകുമാര്‍
ജനാധിപത്യം എവിടെ പ്രതിസന്ധിയിലാകുന്നുവോ അവിടെ നാടകത്തിന്` പ്രസക്തിയുണ്ട്. ജനാധിപത്യയിടം അന്വേഷിക്കുകയാണ്` നാടകപ്രവര്‍ ത്തനത്തിലൂടെ പ്രതിബദ്ധരായ ഈ യുവാക്കളുടെ, വിദ്യാര്‍ ത്ഥികളുടെ കൂട്ടായ്മ. അവരുടെ നാടകയാത്ര തീര്‍ ച്ചയായും മനുഷ്യമനസ്സുകളെ ഉഴുതുമറിയ്ക്കുകയും ചലനാത്മകമാക്കുകയും ചെയ്യുമെന്ന് ഞാന്‍ കരുതുന്നു.
-------പ്രൊഫ. വിജി തമ്പി
-------പ്രൊഫ. വിജി തമ്പി
No comments:
Post a Comment