Wednesday, October 1, 2008

വിജയന്‍ മാഷ് - ഓര്‍ മ്മ - രാഷ്ട്രീയം



ഏതൊരു സം ഭവവും നിസ്സം ഗതയോടെ മാത്രം കടന്ന് പോകുകയും എത്ര വലിയ വിപത്തും നിമിഷങ്ങള്‍ ക്കിടയില്‍ സാധൂകരിക്കപ്പെടുകയും ചെയ്യുന്ന പൂജ്യം സെന്റിഗ്രേഡ് കാലത്തിലൂടെ നാം കടന്ന് പോകുകയാണ്‌. അത് കൊണ്ട് തന്നെ, വ്യക്തിയും സമൂഹവും തമ്മില്‍ ഇഴപിരിയ്ക്കാനാകാതെ കടന്ന് പോയ ജീവിതങ്ങളെ സ്മരിക്കുമ്പോള്‍ , അതൊരു രാഷ്ട്രീയപ്രവര്‍ ത്തനം കൂടിയാകുന്നു. ചിന്തകളുടെ ബുദ്ധന്‍ അനശ്വരതയില്‍ ലയിച്ചിട്ട് ഒരു വര്‍ ഷം തികയുകയാണ്`. വിജയന്‍ മാഷില്ലാത്ത ഒരു ലോകത്തെ ഒരു വര്‍ ഷം നാം നോക്കിക്കണ്ടു എന്നര്‍ ത്ഥം .



ഒരു ഋഷിയെപ്പോലെ, ആഴക്കടലിനെപ്പോലെ ശാന്തഗം ഭീരമായ ഒരു മനുഷ്യന്` സമുറായ് പോരാളിയുടേതിന്` തുല്യമായ മരണം വന്നുചേര്‍ ന്നത് വൈരുദ്ധ്യമല്ല. അങ്ങനെയല്ലാതെ , അത്രയും സുതാര്യമായല്ലാതെ വിജയന്‍ മാഷിന്` മരിക്കാനാവില്ലായിരുന്നു. സമുറായ് വീരന്മാരുടെ മരണം , സ്വയം ഉദരത്തില്‍ ഒരു വാള്‍ കുത്തിയിറക്കി, സഹചാരിയെക്കൊണ്ട് കഴുത്തറുത്തെടുപ്പിച്ച് കൊണ്ടാണെന്ന് കേട്ടിട്ടുണ്ട്. ആ മരണത്തിന്` മുന്നില്‍ പകച്ച് നിശ്ചലരായി നിന്നുകൊണ്ട് കൃതജ്ഞത രേഖപ്പെടുത്തുകയായിരുന്നില്ല നമ്മള്‍ ചെയ്യേണ്ടിയിരുന്നത്. ആ വാളിന്റെ മൂര്‍ ച്ചയും ആശയത്തിന്റെ തീര്‍ ച്ചയും വച്ച് സ്വയം തീഗോളങ്ങളാവാനായിരുന്നു നമ്മുടെ മേല്‍ ആ മരണം ചാര്‍ ത്തിത്തന്ന നന്മ.

അതുകൊണ്ട് തന്നെ " സാം സ്കാരികലോകത്തെ നിലവിളക്ക് അണഞ്ഞിട്ട് ആണ്ട് തികഞ്ഞു " എന്ന മട്ടിലുള്ള മുഷിപ്പന്‍ വാചകങ്ങള്‍ നമുക്കുപേക്ഷിക്കാം .മാത്രമല്ല , വിജയന്‍ മാഷ് ഒരിക്കലും നിലവിളക്കായിരുന്നില്ല. ചുറ്റുമുള്ള എണ്ണ മുഴുവന്‍ വലിച്ചെടുത്ത്, എല്ലാ വേദികളിലും എഴുന്നള്ളിക്കപ്പെടുന്ന വാടകവിളക്കുകളെ വേണമെങ്കില്‍ നിങ്ങള്‍ ക്കങ്ങിനെ വിളിക്കാം .സ്വയം എരിഞ്ഞ് തീരുമ്പോഴും മറ്റുള്ളവര്‍ ക്ക് വേണ്ടി ആളിക്കത്തുന്ന മെഴുകുതിരിയോട് മാഷിനെ ഉപമിക്കുന്നതാണ്` കുറച്ച് കൂടി നല്ലത്. എല്ലാവരും ഉറങ്ങുമ്പോള്‍ , ഓര്‍ മ്മകള്‍ ക്ക് കാവല്‍ നിന്നിരുന്ന ഒരു ചൌക്കിദാര്‍ . ഉറങ്ങിപ്പോകാതിരിക്കാനാവും തലയില്‍ ഒരു മെഴുകുതിരി കത്തിച്ച് വച്ചിരുന്നത് പോലെ അസം ഖ്യം രോഗങ്ങളെ കൂടെക്കൂട്ടിയത്. മെഴുക് ഒലിച്ച് കണ്ണില്‍ വീഴുമ്പോള്‍ ഉറങ്ങാതിരിക്കാമല്ലോ.

കേരളത്തിലെ അം ഗീകൃത സാം സ്കാരിക തൊഴിലാളികളും വായ്പ്പാട്ടുകാരും അരക്കവികളുമൊക്കെ മാഷിനെ കുറെക്കാലം പ്രസ്സ് ക്ലബ്ബിന്റെ ഗോവണിപ്പടിയില്‍ കെട്ടിവലിച്ചിരുന്നു. പക്ഷേ, ഒരിക്കലെങ്കിലും ആ ഉദാത്തചിന്തകളുടെ ഗോവണിപ്പടിയിലേയ്ക്ക് എത്തിനോക്കാനെങ്കിലും അവര്‍ ശ്രമിച്ചില്ലല്ലോ. ഇനിയതിന്` നേരമുണ്ടാകാനും വഴിയില്ല. അമ്യൂസ് മെന്റ് സ്തോത്രം , പന്ചനക്ഷത്ര ആട്ടക്കഥ, നവലിബറല്‍ വീരചരിതം തുടങ്ങിയ കൃതികള്‍ കേരളത്തിന്` സമര്‍ പ്പിക്കാനുള്ള തിടുക്കത്തിലാകും അവര്‍ .

നമ്മുടേതായ സര്‍ വ്വസ്വവും നമുക്ക് നഷ്ടപ്പെടുകയാണെന്നും , അത് തിരിച്ച് പിടിക്കേണ്ടതുണ്ടെന്നും നമ്മെ മാഷ് നിരന്തരം ഓര്‍ മ്മിപ്പിച്ചിരുന്നു. നമ്മളോ? നമ്മുടെ വയലേലകളില്‍ കതിരിന്` പകരം സെസ്സുകള്‍ വിരിയുമ്പോഴും , നമ്മുടെ വിയര്‍ പ്പ് കൊണ്ട് അമേരിക്കന്‍ അടിമത്തം ഇരന്ന് വാങ്ങുമ്പോഴും , നരച്ച ജൂബ്ബയ്ക്കുള്ളില്‍ അധിനിവേശത്തിന്റെ കഴുകന്‍ ശരീരവുമായൊരു സായ്പ്പ് നമ്മെ വീതം വച്ച് വില്ക്കുമ്പോഴും , ഒന്ന് കൂവാന്‍ പോലും കഴിയാതെ ശീതരക്തജീവികളായി ഫ്ലാറ്റുകള്‍ ക്കുള്ളില്‍ കുമിഞ്ഞ് കൂടുന്നു.

നമുക്ക് തന്നെ നമ്മെ നാറിത്തുടങ്ങിയിരിക്കുന്നു.

മാഷിന്റെ സ്മരണ ഒരു ആഘോഷമോ, ശ്രാദ്ധമൂട്ടലോ അല്ല, മറിച്ച് ഒരു മുന്‍ കരുതലാണ്`. സമരാഘോഷങ്ങലോ , പോരാട്ടോല്‍ സവങ്ങളോ അല്ല നമുക്ക് വേണ്ടതെന്നും മറിച്ച് , അടുപ്പില്‍ വേവിക്കാനുള്ള അരിയാണ്` വേണ്ടത് എന്നും തിരിച്ചറിഞ്ഞ് കൊണ്ട് സമരസപ്പെടാത്ത സമരത്തിലേയ്ക്കുള്ള പ്രയാണം ഇവിടെ നിന്നാരം ഭിക്കേണ്ടിയിരിക്കുന്നു.

No comments: