Saturday, July 19, 2008

സം ഹാരയജ്ഞം ആരം ഭിച്ചു !!!!

കലാപമുണ്ടാക്കാനുള്ള ഒരു ഉപാധിയായിരുന്നു പാഠപുസ്തകവിവാദമെന്ന് തെളിഞ്ഞ് കഴിഞ്ഞതാണല്ലോ. ചോര വീഴ്ത്തിക്കൊണ്ട് സം ഹാരയജ്ഞം ആരം ഭിക്കുകയും ചെയ്തു . ജാതിയില്ലായ്മയിലൂടേയും എത്ര ഭം ഗിയായി മനുഷ്യനെ തമ്മിലടിപ്പിക്കാമെന്നും കൊല്ലാമെന്നും അവര്‍ പഠിപ്പിക്കുന്നു, പരീക്ഷിക്കുന്നു. കേരളത്തെ മറ്റൊരു പരീക്ഷണശാല ആക്കാനുള്ള മലയാളി മോഡിമാരുടെ ശ്രമങ്ങളെ എന്ത് വില കൊടുത്തും പ്രതിരോധിച്ചേ പറ്റൂ .
ഒരിക്കലും മലയാളി പുറത്തെടുക്കാന്‍ ഇഷ്ടപ്പെടാത്ത ജാതിവെറി എങ്ങനെയെങ്കിലും ആളിക്കത്തിക്കുക എന്നത് മാത്രമാണ്` കോണ്‍ ഗ്രസ്സായാലും കമ്മ്യൂണിസ്റ്റായാലും എന്തൊക്കെയായാലും അവരുടെ ലക്ഷ്യം ।

ശക്തമായ പ്രതിഷേധവും അമര്‍ ഷവും രേഖപ്പെടുത്തുന്നു. ഈ കിരാതന്മാര്‍ ക്ക് നല്ലബുദ്ധി തോന്നിക്കാന്‍ പ്രാര്‍ ഥിക്കുന്നു

7 comments:

Jayesh/ജയേഷ് said...

ശക്തമായ പ്രതിഷേധവും അമര്‍ ഷവും രേഖപ്പെടുത്തുന്നു. ഈ കിരാതന്മാര്‍ ക്ക് നല്ലബുദ്ധി തോന്നിക്കാന്‍ പ്രാര്‍ ഥിക്കുന്നു

ബാബുരാജ് said...

നമുക്കൊക്കെ ബ്ലോഗില്‍ പ്രതിഷേധിക്കാം. വലിയ ചിലവൊന്നുമില്ലല്ലോ. (ക്ഷമിക്കണം സങ്കടം കൊണ്ടു പറഞ്ഞതാണ്‌.)

പരേതാത്മാവിനു ശാന്തി നേരുന്നു.

Muhammed Sageer Pandarathil said...

ശക്തമായ പ്രതിഷേധവും അമര്‍ഷവും രേഖപ്പെടുത്തുന്നു.ഒപ്പം പരേതാത്മാവിനു നിത്യ
ശാന്തി നേരുന്നു.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

പുസ്തകം കത്തിക്കലിലൂടെ അരങ്ങേറിയ മതരാഷ്ട്രീയത്തിന്റെ ഭീകരത ഇതാ
ഇപ്പോള്‍‍ ഒരു ഗുരുനാഥന്റെ പൈശാചികമായ കൊലപാതകത്തിലെത്തി നില്‍ക്കുന്നു എന്നത് ഒരു നടുക്കത്തോടെയല്ലാതെ നമുക്ക് കാണുവാന്‍ വയ്യ.

ഈ ഭീകര സത്വത്തിനെ അഴിച്ചു വിട്ട എല്ലാ മതനേതാക്കള്‍ക്കും, രാഷ്ട്രീയക്കാര്‍ക്കും ഈ സാധുവായ അധ്യാപകന്റെ രക്തത്തില്‍ പങ്കുണ്ട്.
കിരാതത്തം നിറഞ്ഞ ഇത്തരം പ്രവര്‍ത്തികള്‍ ഒരു സംഘടനയ്ക്കും ഭൂഷണമല്ല. അക്രമ സമരത്തിനു പ്രേരിപ്പിച്ചവരുള്‍പ്പെടെ ഈ ഹീനകൃത്യത്തിനു പിറകിലുള്ള എല്ലാവര്‍ക്കും തക്കതായ ശിക്ഷ തന്നെ കിട്ടണം.

ദൈവത്തിനു നിരക്കാത്ത ഈ നീചപ്രവര്‍ത്തിയില്‍ ശക്തിയായി പ്രതിഷേധിക്കുന്നു.

Kaithamullu said...

ഞമ്മക്കെന്തിനാ പുസ്തം?
പുസ്തല്യെങ്കി പിന്നെന്തിനാ മാസ്?

..:: അച്ചായന്‍ ::.. said...

ഒരു പാവം അധ്യാപകന്റെ മരണത്തിനു കൂടെ ഉത്തരവാദികള്‍ ആയപ്പോ നമ്മുടെ സമൂഹത്തിനു ബോധം ഉണ്ടയെ എന്ന് തോന്നുന്നു ഇപ്പൊ ആരും
പുസ്തകത്തിന്റെ പേരും പറഞ്ഞു അടികുടുന്നത് കാണുന്നില്ല ... ശപിക്കപെട്ട ഒരു സമൂഹം ആവുമോ നമ്മുടെ .. പണത്തിനും പദവിക്കും വേണ്ടി എന്തും ചെയ്യുന്ന വികലമായ കാഴ്ചപാട് ഉള്ളാ ഒരു സമൂഹം , രാഷ്തൃയക്കാരും
ജാതികൊമാരങ്ങളും ഒകെ കൂടെ കൈ കോര്‍ത്ത്‌ നമ്മുടെ നാടിനെ നശിപിക്കുമോ അതിനെ എങ്ങനെ എതിര്‍ക്കാന്‍ നമ്മുക്ക് കഴിയും ഒരു വിപ്ലവത്തിന്റെ കാലം അതിക്രമിച്ചിരിക്കുന്നു എന്ന് ഉറപ്പായും പറയാം

Jayesh/ജയേഷ് said...

അതെ അച്ചായാ...അത് അങ്ങിനെ തന്നെയാ..ഒരു അപകടം ഒരു ബോം ബ് പൊട്ടിയാലല്ലേ ആ പ്രദേശത്ത് പോലീസും പട്ടാളവും വരൂ....രക്തച്ചൊരിച്ചിലില്ലാതെ ഒന്നിനും തുടക്കം ആവില്ലെന്നുള്ളത് പ്രകൃതിസത്യമാണ്`. നമ്മുടെ ജനനം തന്നെ ആലോചിച്ച് നോക്കൂ..