Monday, January 5, 2009

Journalistic ഫാസിസം- അജിത് സാഹിയുമായുള്ള അഭിമുഖം ഒന്നാം ഭാഗം

അജിത് സാഹി തെഹല് ക മാസികയിലെ ഇന് വെസ്റ്റിഗേറ്റിവ് റിപ്പോര് ട്ടര് ആണ്`. അടുത്തിടെ അദ്ദേഹം , മുസ്ലിം മതക്കാരെ, നിരോധിക്കപ്പെട്ട സം ഘടനായ ' സിമി 'യിലെ മുന് അം ഗങ്ങളുള് പ്പെടെയുള്ളവരെ , പോലീസും മീഡിയയും രഹ്സ്യാന്വേഷണ ഏജന് സികളും ചേര് ന്ന് നിരപരാധികളായവരെ രാജ്യത്തെ ഭീകരാക്രമണങ്ങളുമായി ബന്ധപ്പെടുത്തി തെറ്റായ പ്രചരനം കൊടുക്കുന്നതിനെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങള് റിപ്പോര് ട്ട് ചെയ്തിരുന്നു. യോഗീന്ദര് സിങ്ങുമായുള്ല ഈ അഭിമുഖസം ഭാഷണത്തില് അദ്ദേഹം മുസ്ലിങ്ങളെ ഭീകരവാദികളായി ചിത്രീകരിക്കുനന്തില് ഇന്ത്യയിലെ മീഡിയ വഹിക്കുന്ന പങ്കിനെക്കുറിച്ച് സം സാരിക്കുന്നു.


ചോദ്യം : താങ്കള് വര് ഷങ്ങളായി മീഡിയയുമായി ബന്ധപ്പെട്ട് പ്രവര് ത്തിക്കുന്നു. ഇന്ത്യയിലെ മുഖ്യധാരാ മീഡിയകള് ക്ക് മുസ്ലിം , ഇസ്ലാം വിശ്വാസികളോടുള്ള മനോഭാവം , പ്രത്യേകിച്ച് അടുത്തിടെ നടന്ന സ്ഫോടന പരമ്പരകളുമായി ചേര് ത്തി വായിക്കുമ്പോള് , മതിയായ തെളിവുകളില്ലാതെ മുസ്ലിം മതക്കാരേയും സം ഘടനകളേയും കുറ്റവാളികളായി ചിത്രീകരിക്കുന്നതിനെക്കുറിച്ച് താങ്കളുടെ കാഴ്ചപ്പാട് എന്താണ്`?

ഉത്തരം : എനിക്ക് തോന്നുന്നത് മീഡിയ അതിനെക്കുറിച്ച് മനസ്സിലാക്കാനോ സമ്മതിക്കാനോ താല്പര്യപ്പെടുന്നില്ലെന്നാണ്`. അവര് ഒരു ഹിന്ദു അല്ലെങ്കില് മുസ്ലിമേതര മനോഭാവത്തിലാണ്` കാര്യങ്ങളെ നോക്കിക്കാണുന്നത്. നിങ്ങള് മുസ്ലിം ആയിരുന്നെങ്കില് ഇതേ പോലുള്ള മാധ്യമങ്ങളുടെ ആരോപണങ്ങള് വിശ്വസിക്കില്ലെന്നും , കുറഞ്ഞ പക്ഷം അതിലെ വാദങ്ങളെ സം ശയിക്കുകയെങ്കിലും ചെയ്യുമായിരുന്നെന്ന് ഞാന് എന്റെ മാധ്യമ സുഹൃത്തുക്കളോട് പറയാറുണ്ട്. കാരണം ഈ ആരോപണങ്ങളെല്ലാം മിക്കവാറും കെട്ടിച്ചമച്ചതാണ്`.
അവരുടെ സ്വതവേയുള്ള മറുപടി " അല്ല, ഞങ്ങള് മതേതരവാദികളും , പുരോഗമനക്കാരുമാണെന്നും , ഞങ്ങള് വര് ഗ്ഗീയവാദികളല്ലെന്നുമായിരിക്കും .
പക്ഷേ തീര് ച്ചയായും എനിക്കതിനോട് യോജിപ്പില്ല. അവര് പ്രതികരിക്കുന്ന രീതി കണ്ടാലറിയാം അവര് മുസ്ലിം വിരുദ്ധ വികാരത്തിന്റെ സ്വാധീനത്തില് ചെയ്യുന്നതാണെന്ന്. ഒരു മുസ്ലിം വിരുദ്ധ വികാരം , മാധ്യമങ്ങളിലും മാധ്യമപ്രവര് ത്തകരിലും രഹസ്യമായി പരന്നിട്ടുണ്ടെന്ന് വേണം കരുതാന് . തങ്ങള് മതേതരവാദികളാണെന്നും പുരോഗമനവിശ്വാസികളാണെന്നും എപ്പോഴും അവകാശപ്പെടുന്നവര് അത് സമ്മതിക്കില്ല. മിക്കപ്പോഴും ഏതെങ്കിലും മുസ്ലിം, തീവ്രവാദത്തിന്റെ പേരില് അറസ്റ്റ് ചെയ്യപ്പെടുമ്പോള് , തെളിവുകള് ക്ക് പകരം ആരോപണങ്ങള് മാത്രം , കോടതിയില് തെളിവിനായി സമര് പ്പിക്കാന് കൊള്ളില്ലാത്ത പച്ചക്കള്ലമായ പരദുഷണങ്ങള് വിളമ്പുന്നത് കാണുമ്പോഴാണ്` അത് കൂടുതലും പ്രതിഫലിക്കുന്നത്. കാരണം സ്വാഭാവികമായും ഈ തെളിവുകള് തെറ്റായതും മൃഗീയമായ പീഢനങ്ങള് ക്കൊടുവില് സമ്മതിപ്പിച്ചെടുക്കുന്നതും ആയിരിക്കും . പക്ഷേ, മാധ്യമങ്ങള് ഈ തെളിവുകളെ വാസ്തവത്തില് തന്നെ പ്രചരിപ്പിക്കുകയും മുസ്ലിങ്ങളെയെല്ലാം തീവ്രവാദികളാക്കി ചിത്രീകരിക്കുകയും ചെയ്യുന്നു.

അതേ സമയം , ഹിന്ദുത്വ സം ഘടനകളെ ചുറ്റിപ്പറ്റി നടക്കുന്ന തീവ്രവാദ പ്രവര് ത്തനങ്ങളെപ്പറ്റി പറയാന് മാധ്യമങ്ങള് വ്യക്തമായ താല് പര്യമില്ലായ്മ കാണിക്കുന്നുമുണ്ട്. ഇപ്പോള് , 2002 ലെ മുസ്ലിം കൂട്ടക്കൊലയില് നരേന്ദ്ര മോഡിയുടെ പങ്കിനെക്കുറിച്ച് തെളിവുകള് ഉണ്ട് , ലോകത്ത് വേറെയെവിടെയെങ്കിലുമായിരുന്നെങ്കില് ക്രിമിനല് കുറ്റവാളിയായി മോഡിയെ വിചാരണ ചെയ്യപ്പെടുമായിരുന്നു, കുറഞ്ഞ പക്ഷം വം ശഹത്യക്ക് തൂക്കിലെറ്റപ്പെടുകയോ 100 വര് ഷത്തേയ്ക്ക് തടവിലടയ്ക്കപ്പെടുകയോ ചെയ്യപ്പെടുമായിരുന്നു ( ഒരു കാര്യം കൂടി പറയട്ടെ, ഞാന് വധശിക്ഷയ്ക്ക് എതിരാണ്)

പക്ഷേ, നമ്മുടെ വാഴ്ത്തപ്പെട്ട ഇന്ത്യന് മുഖ്യധാരാ മാധ്യമങ്ങള് ഇതൊന്നും ആവശ്യപ്പെടുന്നില്ല. ഇന്ത്യയിലെ മുടന്തന് ബുദ്ധിജീവികളില് നിന്നും ഒന്നും പ്രതീക്ഷിക്കുകയും വേണ്ട. അവര് ക്ക് ഹിന്ദുത്വമെന്നത് വാസ്തവത്തില് ഫാസിസമണെന്ന് പറയാനുള്ള ചങ്കൂറ്റമില്ല.

ചോദ്യം : താങ്കള് പറഞ്ഞ ആഴത്തിലുള്ളതും തെറ്റായതുമായ മുസ്ലിം വിരോധ മനോഭാവത്തെ എങ്ങിനെ വിശദീകരിക്കും ?

ഉത്തരം : അതിനുള്ള ഒരു കാരണം , ലിബറല് , പുരോഗമനചിന്താഗതിക്കാര് എന്നൊക്കെ സ്വയം വിശേഷിപ്പിക്കുന്ന ഈ മുഖ്യധാരാ മാധ്യമങ്ങളില് മുസ്ലിങ്ങള് വളരെ കുറവാണ്`. നല്ല വിദ്യാഭ്യാസവും യോഗ്യന്മാരുമായ മുസ്ലിങ്ങള് താരതമ്യേന കുറവാണെന്ന് ഇപ്പോള് വേണമെങ്കില് ആരെങ്കിലും പറയുമായിരിക്കും. ഉറപ്പായും , 100 പേരടങ്ങുന്ന ജോലിക്കാര് നിങ്ങള് ക്കുണ്ടെങ്കില് അതില് പത്തോ പന്ത്രണ്ടോ വിദ്യാസമ്പന്നരായ മുസ്ലിങ്ങളെ ഇന്ത്യയിലെ ജനസം ഖ്യയ്ക്ക് ആനുപാതികമായി കാണാന് സാധിക്കും .

പക്ഷേ ഈ മുഖ്യധാരാ മാധ്യമങ്ങളില് നേരത്തേ പറഞ്ഞ അനുപാതത്തിന്റെ പകുതി മുസ്ലിങ്ങളെങ്കിലും ഉണ്ടെന്നറിഞ്ഞാല് അതെന്നെ അത്ഭുതപ്പെടുത്തും . മുസ്ലിങ്ങള് , പിന്നോക്ക വിഭാഗക്കാര് ദളിതര് , എന്നിവര് ക്ക് മാധ്യമങ്ങളില് പങ്കാളിത്തം ഉണ്ടായിരുന്നെകില് മാധ്യമങ്ങളുടെ നിലവാരവും സല് പ്പേരും ഉയരുമായിരുന്നെന്ന് പലപ്പോഴും വാദിക്കപ്പെട്ടിട്ടുണ്ട്. യോഗ്യതയെക്കുറിച്ചുള്ള കരച്ചില് വെറും പുറം പൂച്ചാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. എന്തായാലും സര് ക്കാര് സര് വീസിലും , ചിലപ്പോള് സ്വകാര്യ തലത്തിലും നിയമനങ്ങള് നടക്കുനന്ത് യോഗ്യത നോക്കിയൊന്നുമല്ലെന്ന് നമുക്കറിയാം . വേറൊരു കഥ പറയാം , ഞാന് വിശ്വസിക്കുന്നത്, ബ്രിട്ടീഷുകാര് തിരിച്ച് വരുന്നെന്ന് പറഞ്ഞാല് , നിയമനങ്ങളെല്ലാം യോഗ്യതയ്ക്കനുസരിച്ചാണെന്ന വാദത്തേക്കാള് വിശ്വസനീയമായിരിക്കും എനിക്ക്.

ഈ യോഗ്യന്മാരില് കൂടുതലും ഏതെങ്കിലും യൂണിവേഴ്സിറ്റിയില് നിന്നോ വിദേശ സ്ഥപനങ്ങളില് നിന്നോ മീഡിയാ കോഴ്സ് പഠിച്ചിറങ്ങുന്നവരാണ്. അവര് ക്ക് ഇന്ത്യന് സമൂഹത്തെക്കുറിച്ച് കാര്യമായ വിവരമൊന്നുമുണ്ടാവില്ല. കാരണം അവര് ഇം ഗ്ലീഷ് സം സാരിക്കുന്നവരാണ് , അവര് ക്ക് അവര് റിപ്പോര് ട്ട് ചെയ്യുന്ന സമൂഹവുമായി ബന്ധങ്ങളൊന്നുമുണ്ടാവില്ല. ചിലപ്പോള് അവര് ഇക്കാര്യത്തില് അഭിമാനിക്കുകയും ആ സമൂഹത്തില് നിന്നും അകന്ന് നില്ക്കാന് താല്പര്യപ്പെടുകയും ചെയ്യും . അവര് കരുതുന്നത്, ഇം ഗ്ലീഷ് അറിയാത്ത ഇന്ത്യക്കാരുമായി അവര് ക്ക് ഇടപാടുകളൊന്നുമില്ലാത്തത് അവരെ ആ സമൂഹത്തിന്റെ വക്താക്കളാക്കുന്നെന്നാണ്. അത് ഭീകരവും ദുരന്തവുമാണ്. അവര് സ്വയം പുരോഗമനക്കാരും മുന് വിധികളില്ലാത്തവരുമാണെന്ന് കരുതുന്നു. കൂടാതെ പിന് തള്ളപ്പെട്ടവര് ക്ക് , മുസ്ലിങ്ങള് ആദിവാസികള് അല്ലെങ്കില് ദളിതര് , ഉപകാരികളായും സ്വയം പ്രതിഷ്ഠിക്കുന്നു. പക്ഷേ വാസ്തവത്തില് അവര് ക്ക് ഇവരേയെല്ലാം കുറിച്ച് മുന് വിധികള് മാത്രമേ ഉള്ളൂ.അത് പലരും തിരിച്ചറിയുന്നില്ല. ഈ അബോധപൂര് വ്വമായ തെറ്റ് ബോധപൂര് വ്വമായ മുന് വിധികളെക്കാള് അപകടകാരിയാണ്.

ഇന്റര് വ്യൂ ബാക്കി ഭാഗങ്ങള് ഉടനെ തന്നെ

2 comments:

Jayesh/ജയേഷ് said...

Journalistic ഫാസിസം- അജിത് സാഹിയുമായുള്ള അഭിമുഖം ഒന്നാം ഭാഗം"

Sureshkumar Punjhayil said...

Nannayirikkunnu.. Ashamsakal...!!!